ആര്‍ ആര്‍ ആറിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനായാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ് എസ് എസ് എംബി 29 എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രിയങ്ക ചോപ്ര ജോനാസ് ആണ് ചിത്രത്തിലെ നായിക. 1000 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പുതിയ ചിത്രത്തിന് പ്രിയങ്ക വാങ്ങുന്ന പ്രതിഫലം താരത്തെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി മാറ്റിയിരിക്കുകയാണ്.

ദീപിക പദുകോണിനെ മറികടന്നാണ് പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തിന് ദീപിക 15 കോടി മുതല്‍ 20 കോടി വരെയാണ് പ്രതിഫലമായി വാങ്ങിയിരുന്നത്. പ്രിയങ്ക ഈ ചിത്രത്തിന് 30 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. കര്‍ക്കി, ഫൈറ്റര്‍ എന്നീ ചിത്രങ്ങളില്‍ ദീപിക പദുക്കോണ്‍ വാങ്ങിയ പ്രതിഫലത്തെ കടത്തിവെട്ടിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി പ്രിയങ്ക മാറിയിരിക്കുന്നത്. എസ് എസ് എം ബി 29 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍ പ്രതീക്ഷയോടെ എല്ലാവരും കാത്തരിക്കുന്നത്.

അതേ സമയം, 30 കോടിക്ക് മുകളിലാണ് പ്രിയങ്ക ചോപ്ര ആവശ്യപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം 30 കോടിയില്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നുവെന്നും ആണ് റിപ്പോര്‍ട്ടുകള്‍. 1000 - 1300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 400 - 500 കോടിയോളം താരങ്ങളുടെ പ്രതിഫലത്തിനായി ചെലവഴിക്കുന്നുണ്ടെന്നാണ് സൂചന.

മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കും ഒപ്പം നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോണ്‍ എബ്ര?ഹാം ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പ്രിയങ്കയുടെ പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നുണ്ടെങ്കിലും പ്രിയങ്കയ്ക്ക് എത്രയാണ് പ്രതിഫലമായി നല്‍കുന്നത് എന്നതിനെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് ഔദ്യോ?ഗിക പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് എം ബി 29. രാജമൗലിയുടെ സംവിധാനം, മഹേഷ് ബാബുവിന്റെ സ്റ്റാര്‍ഡം, പ്രിയങ്ക ചോപ്രയുടെ ആഗോള ആരാധകവൃന്ദം എന്നിവ ഒത്തുചേരുമ്പോള്‍ ചിത്രത്തിന് വന്‍ വിജയം നേടാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.