- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ കഥാപാത്രവുമായി ഇന്ദ്രൻസ്; ഒപ്പം ജാഫർ ഇടുക്കിയും; 'ഒരുമ്പെട്ടവൻ' ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു
കൊച്ചി: ഏറെ പ്രതീക്ഷകളോടെ തീയേറ്റർ റിലീസിനൊരുങ്ങുകയാണ് ഇന്ദ്രൻസ് നായകനാകുന്ന 'ഒരുമ്പെട്ടവൻ'. ചിത്രം സുജീഷ് ദക്ഷിണ കാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. സുജീഷ് ദക്ഷിണ കാശി, ഗോപിനാഥൻ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമൊരുക്കുന്നു. മാമുക്കോയയുടെ മകൻ നിസാർ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന നിലയിലും ഒരുമ്പെട്ടവൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വന്നിരിക്കുകയാണ്. ചിത്രം ജനുവരി മൂന്നിന് പ്രദർശനത്തിനെത്തും.
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ആസിഫ് അലി എന്നിവരുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, വിനോദ് ബോസ്, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണ കാശിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. ഉണ്ണി നമ്പ്യാർ സംഗീതം ഒരുക്കുന്ന ഗാനങ്ങൾക്ക് കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.
എഡിറ്റർ അച്ചു വിജയൻ, പ്രൊജക്റ്റ് ഡിസൈനർ സുധീർ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ, കല ജീമോൻ എൻ എം, മേക്കപ്പ് സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, ഡിസൈൻ മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ എ ജി അജിത്കുമാർ, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ നിധീഷ്, പി ആർ ഒ- എ എസ് ദിനേശ്.