- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസിനൊരുങ്ങി അൽത്താഫ് സലിം- അനാർക്കലി മരിക്കാർ കോമ്പോയുടെ 'ഇന്നസെന്‍റ്'; ചിത്രത്തിലെ 'ഡം ഡം ഡം' വീഡിയോ ഗാനം പുറത്ത്
കൊച്ചി: പ്രേക്ഷക പ്രീതി നേടിയ 'മന്ദാകിനി' എന്ന ചിത്രത്തിനു ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ്' എന്ന ചിത്രം നവംബർ 7ന് തിയേറ്ററുകളിലെത്തും. ടാൻസാനിയൻ സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ 'ഡം ഡം ഡം' എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.
പുതിയ ഗാനരംഗത്തിൽ അൽത്താഫ് സലീമിനൊപ്പം അന്ന പ്രസാദും അഭിനയിച്ചിട്ടുണ്ട്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജയ് സ്റ്റെല്ലാർ ഈണം നൽകിയിരിക്കുന്നു. സിത്താര കൃഷ്ണകുമാറും പ്രണവ് ശശിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ഇന്നസെന്‍റ്' റിലീസ് ദിനത്തിൽ 120 റിലീസ് തിയേറ്ററുകളിൽ ഒരേസമയം കൈകൊട്ടിക്കളി നടത്തി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടാനും ടീം ലക്ഷ്യമിടുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകളും വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ള റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ട്രെയിലറിൽ നിന്നു ലഭിക്കുന്ന സൂചനയനുസരിച്ച്, ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിലി പോൾ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ ശാസ്ത്രീയ സംഗീതത്തിലുള്ള 'കാക്കേ കാക്കേ കൂടെവിടെ...'യുടെ വേർഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് മുമ്പ് പുറത്തിറങ്ങിയ 'പൊട്ടാസ് പൊട്ടിത്തെറി' എന്ന ഫാസ്റ്റ് നമ്പർ ഗാനവും 'അതിശയം' എന്ന ഗാനവും 'അമ്പമ്പോ...' എന്ന നാടൻ ശൈലിയിലുള്ള ഗാനവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റ് വിഷയങ്ങളുമൊക്കെയായി എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും 'ഇന്നസെന്‍റ്' എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.




