- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധ്യാന്‍ ശ്രീനിവാന് ചിത്രം 'അയ്യര്‍ ഇന്‍ അറേബ്യ' ഒ.ടി.ടിയിലേക്ക്; സണ്‍ നെക്സിലൂടെ മേയ് 16 മുതല്‍ സ്ട്രീമിങ് ആരംഭിക്കും
ധ്യാന്‍ ശ്രീനിവാന് ചിത്രം 'അയ്യര്‍ ഇന്‍ അറേബ്യ' ഒ.ടി.ടിയിലേക്ക്
കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍, മുകേഷ്, ഉര്‍വശി, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'അയ്യര്‍ ഇന്‍ അറേബ്യ.' ചിത്രം ഒ.ടി.ടിയിലേക്ക്. കഴിഞ്ഞ വര്‍ഷം ആദ്യമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. മേയ് 16 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ എന്നിവരും അഭിനയിക്കുന്നുണ്ട്.
മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായിട്ടാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്. സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മിച്ചത്.