ചെന്നൈ: ദളപതി വിജയ് നായകനാകുന്ന 'ജനനായകൻ' ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ദളപതി കച്ചേരി' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറിൻ്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനം ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഗാനത്തിൽ വിജയ്‌ക്കൊപ്പം ബോളിവുഡ് താരം പൂജ ഹെഗ്ഡെയും മലയാളത്തിൻ്റെ പ്രിയതാരം മമിത ബൈജുവും ചുവടുവെക്കുന്നുണ്ട്. അറിവാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. വിജയ്, അനിരുദ്ധ് രവിചന്ദർ, അറിവ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' 2026 ജനുവരി 9-ന് തിയേറ്ററുകളിലെത്തും.

ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. വെങ്കട്ട് കെ. നാരായണൻ്റെ കെ.വി.എൻ. പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് അനിൽ അരശ് ആണ്. ശേഖറും സുധനും ചേർന്നാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

ജനനായകന്റെ ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിങ്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വീര ശങ്കര്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.