ജീവിതത്തിലെ മാറ്റത്തിന് കാരണം ഷാറൂഖ് ഖാന്; അദ്ദേഹം കൈ നല്കിയ നിമിഷം വൈകാരികമായിരുന്നു: ജോണ്‍ സീന പറയുന്നു
മുംബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ വലിയ ആരാധകനാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസം ജോണ്‍ സീന. സോഷ്യല്‍ മീഡിയയിലൂടെ കിങ് ഖാനോടുള്ള ആരാധന താരം വെളിപ്പെടുത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ഈ സൗഹൃദത്തെ കുറിച്ചു തുറന്നു പറഞ്ഞിരിക്കയാണ് ജോണ്‍ സീന. ഷാറൂഖ് ഖാനുമായുള്ള സൗഹൃദം തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ചാണ് ജോണ്‍ സീന പറഞ്ഞത്. പ്രചോദമാണെന്നും തന്റെ ജീവിതത്തിലെ മാറ്റത്തിന് കാരണം ഷാറൂഖ് ഖാന് ആണെന്നും ജോണ്‍ സീന പറഞ്ഞു. അംബാനി വിവാഹത്തില്വെച്ചുള്ള ഷാറൂഖ് ഖാനുമായുള്ള […]
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ വലിയ ആരാധകനാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസം ജോണ്‍ സീന. സോഷ്യല്‍ മീഡിയയിലൂടെ കിങ് ഖാനോടുള്ള ആരാധന താരം വെളിപ്പെടുത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ഈ സൗഹൃദത്തെ കുറിച്ചു തുറന്നു പറഞ്ഞിരിക്കയാണ് ജോണ്‍ സീന.
ഷാറൂഖ് ഖാനുമായുള്ള സൗഹൃദം തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ചാണ് ജോണ്‍ സീന പറഞ്ഞത്. പ്രചോദമാണെന്നും തന്റെ ജീവിതത്തിലെ മാറ്റത്തിന് കാരണം ഷാറൂഖ് ഖാന് ആണെന്നും ജോണ്‍ സീന പറഞ്ഞു. അംബാനി വിവാഹത്തില്വെച്ചുള്ള ഷാറൂഖ് ഖാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'ഷാറൂഖ് ഖാനുമായുള്ള സൗഹൃദം എന്റെ ജീവിതം മാറ്റി. അദ്ദേഹത്തില്‍ നിന്ന് ശരിയായ എന്നെ ഞാന്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് പ്രചോദനം നല്‍കുന്നതിലും അപ്പുറമായിരുന്നു . എന്റെ ജീവിതത്തില്‍ ഒരു മാറ്റത്തിന് ഷാറൂഖ് സഹായിച്ചു. പിന്നീട് സത്യസന്ധമായും കഠിനമായും പ്രയത്നിച്ചു. ആ മാറ്റം തുടക്കം മുതല്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. ഷാറൂഖ് ഖാന് എനിക്ക് കൈ നല്കി, ആ നിമിഷം വളരെ വൈകാരികമായിരുന്നു. അദ്ദേഹത്തിനുള്ളില്‍ ദയയും സഹാനുഭൂതിയുമുള്ളതുകൊണ്ടാണ്. വളരെ അത്ഭുതകരമായ മനുഷ്യനാണ്- ജോണ്‍ സീന പറഞ്ഞു.
ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍നിന്ന് വിരമിക്കാന്‍ ഒരുങ്ങുകയാണ് ജോണ്‍ സീന.ടൊറന്റോയിലെ 'മണി ഇന്‍ ദ ബാങ്ക്' മത്സരത്തിനിടെ വേദിയിലെത്തിയാണ് ജോണ്‍ സീന വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം അവസാനത്തോടെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കുമെന്നാണ് താരം വ്യക്തമാക്കിയത്. 2002 ലാണ് ജോണ്‍ സീന റെസ്ലിങ് കരിയര്‍ തുടങ്ങുന്നത്. 16 തവണ ലോകചാംപ്യനായി.