കൊച്ചി: ഏറെ വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രമായ ജെഎസ്‍കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. കോർട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സംവിധാനം പ്രവീണ്‍ നാരായണനാണ്. പ്രഖ്യാപനമെത്തിയത് മുതൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. രണ്ടാം ദിവസമായ വെള്ളിയാഴ്ചത്തെ കളക്ഷനാണ് പുറത്തെത്തിയിരിക്കുന്നത്.

രണ്ടാം ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് ഒരു കോടി രൂപയാണ് നേടിയിരിക്കുന്നതെന്നാണ് കണക്ക്. റിലീസ് ദിനത്തില്‍ കളക്ഷൻ 1.1 കോടി ആയിരുന്നു. നെറ്റ് കളക്ഷനാണ് ഇത്. ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.1 കോടി. ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 2.4 കോടിയാണ്. ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അനുപമ പരമേശ്വരന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

18 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിലെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം ഒരു കോർട് റൂം ഡ്രാമയാണ്. അനുപമ പരമേശ്വരൻ ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്ററിൽ നിന്നും മനസ്സിലാകുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് സംജിത് മുഹമ്മദ് നിർവഹിക്കുമ്പോൾ സംഗീതം ഒരുക്കിയിരിക്കുന്നത് ഗിരീഷ് നാരായണനാണ്, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്, പി ആർ ഒ എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഒറ്റക്കൊമ്പന്‍ ആണ് വരാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.