ജിമ്മില്‍ വ്യായാമത്തിനിടെ ജൂനിയര്‍ എന്‍ടിആറിന് വീണ് പരിക്ക്; ചെറിയ പരിക്ക് മാത്രം, ഊഹാപോഹങ്ങള്‍ തള്ളിക്കളയണമെന്ന് അഭ്യര്‍ഥന
ഹൈദരാബാദ്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന് ജൂനിയര്‍ എന്‍.ടി.ആറിന് പരിക്ക്. ഇടത് കണങ്കൈയ്ക്കാണ് പരിക്കേറ്റത്. പുതിയ ചിത്രമായ ദേവര: പാര്‍ട്ട്-1 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനുപിന്നാലെയാണ് എന്‍.ടി.ആറിന് പരിക്കേറ്റത്. അതേസമയം പരിക്കുമായി ബന്ധപ്പെട്ട് മറ്റു കഥകള്‍ പ്രചരിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിറക്കി. ജിമ്മില്‍ വ്യായാമംചെയ്യുന്നതിനിടെ ജൂനിയര്‍ എന്‍.ടി.ആറിന്റെ കൈക്ക് ചെറിയൊരു പരിക്കുപറ്റിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ഒരു കാസ്റ്റ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ കൈ കെട്ടിവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി ജൂനിയര്‍ എന്‍.ടി.ആര് ദേവരയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. താരം […]
- Share
- Tweet
- Telegram
- LinkedIniiiii
ഹൈദരാബാദ്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന് ജൂനിയര്‍ എന്‍.ടി.ആറിന് പരിക്ക്. ഇടത് കണങ്കൈയ്ക്കാണ് പരിക്കേറ്റത്. പുതിയ ചിത്രമായ ദേവര: പാര്‍ട്ട്-1 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനുപിന്നാലെയാണ് എന്‍.ടി.ആറിന് പരിക്കേറ്റത്. അതേസമയം പരിക്കുമായി ബന്ധപ്പെട്ട് മറ്റു കഥകള്‍ പ്രചരിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിറക്കി.
ജിമ്മില്‍ വ്യായാമംചെയ്യുന്നതിനിടെ ജൂനിയര്‍ എന്‍.ടി.ആറിന്റെ കൈക്ക് ചെറിയൊരു പരിക്കുപറ്റിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ഒരു കാസ്റ്റ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ കൈ കെട്ടിവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി ജൂനിയര്‍ എന്‍.ടി.ആര് ദേവരയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. താരം സുഖം പ്രാപിച്ചുവരികയാണ്. പരിക്ക് ഭേദമായി അദ്ദേഹം വൈകാതെതന്നെ തിരിച്ചെത്തും. പരിക്കുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും അവ തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജൂനിയര്‍ എന്‍.ടി.ആറിന്റെ കൈയുടെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. കൊരട്ടാല ശിവയും എന്‍.ടി.ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ദേവര. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന ചിത്രത്തില്‍ വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.