കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2025 നവംബർ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. റിലീസ് പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങി. പുതിയ പോസ്റ്ററിൽ വിനായകനെയും മമ്മൂട്ടിയെയും വ്യത്യസ്ത ഭാവങ്ങളിൽ കാണാം.

ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 'കളങ്കാവൽ' യുഎ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. മലയാള സിനിമയിലെ രണ്ട് പ്രമുഖ താരങ്ങൾ ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'കളങ്കാവൽ'. മമ്മൂട്ടിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നത് പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലിം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നര്‍- ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.