വേഷപ്പകര്‍ച്ചയില്‍ ഇന്ദിരാഗാന്ധിയായി ഞെട്ടിച്ച് കങ്കണ; മലയാളി സാന്നിദ്ധ്യമായി വൈശാഖും; എമര്‍ജന്‍സി വരുന്നു; ട്രെയ്ലര് പുറത്ത്
മുംബൈ: നടി കങ്കണ റണൗട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി.കങ്കണ തന്നെയാണ് ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി വേഷമിടുന്നതും.സെപ്തംബര്‍ ആറിന് റിലീസാകുന്ന എമര്‍ജന്‍സിയുടെ ട്രെയിലര്‍ പുറത്തുവിട്ടു.സഞ്ജയ് ഗാന്ധിയായി വേഷമിടുന്ന മലയാളി താരം വൈശാഖ് നായരും കങ്കണയുടെ എമര്‍ജന്‍സിയുടെ ട്രെയിലറില്‍ ഉണ്ട്. റിതേഷ് ഷാ കങ്കണയുടെ എമര്‍ജന്‍സിയുടെ തിരക്കഥ എഴുതുമ്പോള്‍ തന്വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്.ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ്.മണികര്‍ണിക ഫിലിംസ് ആണ് നിര്‍മ്മാണം.നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് […]
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: നടി കങ്കണ റണൗട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി.കങ്കണ തന്നെയാണ് ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി വേഷമിടുന്നതും.സെപ്തംബര്‍ ആറിന് റിലീസാകുന്ന എമര്‍ജന്‍സിയുടെ ട്രെയിലര്‍ പുറത്തുവിട്ടു.സഞ്ജയ് ഗാന്ധിയായി വേഷമിടുന്ന മലയാളി താരം വൈശാഖ് നായരും കങ്കണയുടെ എമര്‍ജന്‍സിയുടെ ട്രെയിലറില്‍ ഉണ്ട്.
റിതേഷ് ഷാ കങ്കണയുടെ എമര്‍ജന്‍സിയുടെ തിരക്കഥ എഴുതുമ്പോള്‍ തന്വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്.ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ്.മണികര്‍ണിക ഫിലിംസ് ആണ് നിര്‍മ്മാണം.നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രം കൃഷ് ജഗര്‍ലമുഡിക്കൊപ്പം സംവിധാനത്തില്‍ പങ്കാളിയായി കങ്കണയുമുണ്ടായിരുന്നു.
കങ്കണ റണൗട്ടിന്റെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജന്‍സിയെന്നാണ് റിപ്പോര്‍ട്ട്.കങ്കണ റണൗട് നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് തേജസാണ്. വമ്പന്‍ പരാജയമായിരുന്നു തേജസ്. ബോക്സ് ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു കങ്കണയുടെ ചിത്രം തേജസിന്റെ വിധി.