- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലൈവര്‍ക്ക് വട്ടംവെക്കാന്‍ ഇല്ല; സൂര്യ ചിത്രം കങ്കുവയുടെ റീലീസ് മാറ്റാന്‍ അണിയപ്രവര്‍ത്തകര്‍; പക്ഷെ കാത്തിരിക്കുന്നത് മറ്റൊരു പ്രതിസന്ധി
ചെന്നൈ: തുടര്‍ പരാജയങ്ങളില്‍ നിന്ന് തമിഴ്സിനിമ പതിയെ കരകയറുകയാണ്.നിരവധി ബിഗ്ബജറ്റുകള്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയാണ്.ഒപ്പം സമീപകാലത്തെ ചെറുചിത്രങ്ങളും ബോക്സോഫീസ് വിജയം നേടുന്നുണ്ട്.ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്.സൂര്യ,രജിനി ചിത്രങ്ങളുടെ ക്ലാഷ് റിലീസിനെക്കുറിച്ചാണ്.സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ' എന്ന ചിത്രവും രജനികാന്ത് നായകനായ 'വേട്ടയാന്‍' എന്ന ചിത്രവും ആയുധപൂജ അവധിക്കാലമായ ഒക്ടോബര്‍ 10ന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ വിവരം. ആദ്യം കങ്കുവയാണ് തീയ്യതി പ്രഖ്യാപിച്ചതെങ്കിലും പിന്നീട് വേട്ടയാനും അതേ ദിവസം […]
ചെന്നൈ: തുടര്‍ പരാജയങ്ങളില്‍ നിന്ന് തമിഴ്സിനിമ പതിയെ കരകയറുകയാണ്.നിരവധി ബിഗ്ബജറ്റുകള്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയാണ്.ഒപ്പം സമീപകാലത്തെ ചെറുചിത്രങ്ങളും ബോക്സോഫീസ് വിജയം നേടുന്നുണ്ട്.ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്.സൂര്യ,രജിനി ചിത്രങ്ങളുടെ ക്ലാഷ് റിലീസിനെക്കുറിച്ചാണ്.സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ' എന്ന ചിത്രവും രജനികാന്ത് നായകനായ 'വേട്ടയാന്‍' എന്ന ചിത്രവും ആയുധപൂജ അവധിക്കാലമായ ഒക്ടോബര്‍ 10ന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ വിവരം.
ആദ്യം കങ്കുവയാണ് തീയ്യതി പ്രഖ്യാപിച്ചതെങ്കിലും പിന്നീട് വേട്ടയാനും അതേ ദിവസം തെരഞ്ഞെടുക്കുകയായിരുന്നു.രണ്ട് വമ്പന്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്താല്‍ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ആയുധപൂജ മത്സരത്തില്‍ നിന്ന് കങ്കുവ പിന്മാറാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 300 കോടിക്ക് അടുത്താണ് കങ്കുവ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട് അതിനാല്‍ ചിത്രം നേട്ടം ഉണ്ടാക്കണമെങ്കില്‍ സോളോ റിലീസ് വേണം എന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ രജനി ചിത്രവുമായി ക്ലാഷ് വച്ചാല്‍ അത് ചിത്രത്തിന് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍.
വന്‍ ബജറ്റിലാണ് കങ്കുവ എത്തുന്നത്. നടന്‍ സൂര്യയ്‌ക്കൊപ്പം, ദിഷ പഠാനി, ബോബി ഡിയോള്‍, കരുണാസ് എന്നിവരുള്‍പ്പെടെയുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഒരു ഹിസ്റ്റോറിക്കല്‍ ഫാന്റസി ചിത്രമായാണ് 'കങ്കുവ' ഒരുക്കിയിരിക്കുന്നത്.ജ്ഞാനവേല്‍ രാജയുടെ ഗ്രീന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്
.തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവയുള്‍പ്പെടെ 13 ഭാഷകളില്‍ 'കങ്കുവ' എന്ന ചിത്രം പുറത്തിറങ്ങുമെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. നടന്‍ സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം എന്നാണ് പ്രഖ്യാപിച്ചത്.
പ്രേക്ഷകപ്രതീയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ജയ്ഭീമിന് ശേഷം ടി ജി ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രമാണ് വേട്ടയാന്‍.രജനികാന്ത് കൂടി ചേരുന്നതോടെ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്.മഞ്ജുവാര്യരാണ് ചിത്രത്തില്‍ രജനികാന്തിന്റെ ഭാര്യയായി എത്തുന്നത്.അതേ സമയം റിലീസ് മാറ്റുന്നത് കങ്കുവയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.കാരണം
ആയുധപൂജ കഴിഞ്ഞാല്‍ അടുത്ത പ്രധാന ഉത്സവമായ ദീപാവലിയാണ്.
ഈ സമയത്ത് ചിത്രം റിലീസ് ചെയ്യാനുള്ള സാധ്യത കുറവാണ് എന്നാണ് വിവരം. ശിവകാര്‍ത്തികേയന്റെ 'അമരനും' ജയം രവിയുടെ 'സഹോദരനും' ഇതിനകം ദീപാവലി ബോക്സോഫീസില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.ഇതോടെ ഒക്ടോബര്‍ മാസം കങ്കുവയ്ക്ക് അസാധ്യമാകും എന്നാണ് വിവരം. അവധിക്കാലം കിട്ടണം എന്നതും നിര്‍മ്മാതാക്കളുടെ താല്‍പ്പര്യമാണ്.ഇതേതുടര്‍ന്നാണ് കങ്കുവയുടെ റിലീസ് നവംബറിലേക്ക് മാറ്റിയതായി ചില റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നിരുന്നാലും, നവംബറും ചിത്രത്തിന് കാര്യമായ വെല്ലുവിളി ഉണ്ടെന്നാണ് വിവരം.
അജിത്തിന്റെ 'വിടമുയര്‍ച്ചി' എന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 'വേട്ടയന്‍', 'വിടമുയര്‍ച്ച' എന്നിവ ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. തല്‍ഫലമായി. കാര്യമായ ലോംഗ് വീക്കെന്റൊന്നും ഇല്ലാത്ത നവംബറില്‍ 'വിടമുയര്‍ച്ചി' എത്തിയാല്‍ അതിന്റെ റിസല്‍റ്റ് നോക്കി പടം ഇറക്കിയാലോ എന്ന ചിന്തയിലാണ് 'കങ്കുവ' നിര്‍മ്മാതാക്കള്‍ എന്നും വിവിധ തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്.