കൊച്ചി: സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രമായിരുന്നു 'കങ്കുവ'. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമാകും ചിത്രമെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു അണിയറ പ്രവർത്തകർ. എന്നാൽ വലിയ ഹൈപ്പോടെ എത്തിയ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. മാത്രമല്ല പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് കടുത്ത വിമർശനമാണ് നേരിട്ടത്.

350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ഒടുവിൽ തീയറ്ററുകളിൽ ചിത്രം വൻ പരാജയമാവുകയായിരുന്നു. 200 കോടി പോലും ചിത്രത്തിന് നേടാനായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ചിത്രം തീയേറ്ററുകളിൽ കാണാൻ ആളില്ലാതായതോടെ ചിത്രത്തിന്‍റെ നേരത്തെയുള്ള ഒടിടി റിലീസിനായി നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. നേരത്തെ തന്നെ ചിത്രത്തിന്‍റെ ഒടിടി അവകാശം വലിയ തുകയ്ക്ക് ആമസോണ്‍ പ്രൈം ഏറ്റെടുത്തിരുന്നു.

'എന്തൊക്കെ ബഹളം ആയിരുന്നു..'; അവസാനം തീയേറ്ററുകളിൽ കാണാൻ ആളില്ല; സൂര്യ ചിത്രം നേരിട്ടത് കനത്ത പരാജയം; 'കങ്കുവ' പറഞ്ഞതിലും നേരത്തെ ഒടിടിയിലെത്തുംഅന്ന് മുന്നോട്ട് വച്ച കരാര്‍ പ്രകാരം ചിത്രം റിലീസ് ചെയ്ത് എട്ടുമാസത്തിന് ശേഷമായിരിക്കും പടം ഒടിടിയില്‍ എത്തുക. എന്നാല്‍ പുതിയ വിവര പ്രകാരം കങ്കുവ ഒടിടി റിലീസ് ഇത്ര നീളില്ലെന്നാണ് വിവരം. ചിലപ്പോള്‍ 4 ആഴ്ചയ്ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വ്യാഴാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ടാം ദിനം ചിത്രം നേടിയിരിന്നത് 30.7 കോടിയായിരുന്നു. ആദ്യ ദിനം 58.62 കോടി നേടിയതായും നേരത്തെ പ്രഖ്യാപനം എത്തിയിരുന്നു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 89.32 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ഗ്രോസ് കളക്ഷനാണ് ഇത്.

സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് പ്രതിനായകനായി എത്തുന്നത്. കാര്‍ത്തിയുടെ ഗസ്റ്റ് റോളും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. ശിവയുടേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം വെട്രി പളനിസാമി.പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.