- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻ ഹൈപ്പോടെയെത്തി തീയേറ്ററുകളിൽ പരാജയമായി; 'കണ്ണപ്പ' ഒ.ടി.ടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങള്‍ പുറത്ത്
ഹൈദരാബാദ്: വൻ ഹൈപ്പോടെ തീയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു 'കണ്ണപ്പ'. വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം ബഹുഭാഷകളില്‍ നിന്നുള്ള സൂപ്പർ താരങ്ങൾ അതിഥിവേഷങ്ങളിലെത്തിയിരുന്നു. തെലുങ്കില്‍ നിന്ന് പ്രഭാസും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറും എത്തുമ്പോള്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തി. തിയറ്ററില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ ചിത്രത്തിനായില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.
തെലുങ്കിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഒരുക്കിയത്. ഏകദേശം 200 കോടിയാണ് ബജറ്റ്. മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആർഒ ആതിര ദിൽജിത്ത്.