- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്താര പ്രദര്‍ശനം അവസാനിച്ചതിന് പിന്നാലെ ആളുകളിലേക്ക് ഓടിക്കയറി പഞ്ചുരു തെയ്യം; വരാഹ രൂപം പാട്ടിന് ചുവട്വെച്ചു; ഞെട്ടി കാണികള്‍; വീഡിയോ വൈറല്‍
ഋഷഭ് ഷെട്ടിയുടെ 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' സിനിമ രാജ്യമെമ്പാടും വലിയ വിജയമായി മുന്നേറുകയാണ്. റിലീസിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 150 കോടി രൂപയുടെ കളക്ഷന്‍ പിന്നിട്ട ചിത്രം, ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ ആവേശത്തിനിടയില്‍ തമിഴ്‌നാട്ടിലെ ദിണ്ടിക്കലില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ് പഞ്ചുരുളി തെയ്യവേഷത്തില്‍ ഒരാള്‍ തീയേറ്ററിനുള്ളിലേക്ക് ആളുകള്‍ക്ക് ഇടയിലേക്ക് ഓടിയെത്തി. ശേഷം വരാഹരൂപം എന്ന പാട്ടിന് തെയ്യവേഷത്തില്‍ ഉള്ള ആള്‍ ചുവട് ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാണികള്‍ ആ ആവേശത്തില്‍ എഴുന്നേറ്റ് കൈയ്യടിക്കുകയും പലരും വീഡിയോ പകര്‍ത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. ചിലര്‍ ആരാധകന്റെ ആ ആവേശത്തെ ആത്മീയ അനുഭവമായി കാണുമ്പോള്‍, മറ്റുചിലര്‍ ദൈവരൂപത്തെ അനാവശ്യമായി അവതരിപ്പിച്ചുവെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.