- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയറ്റര്‍ റൈറ്റ്സ് വിട്ടുപോയത് വൻ തുകയ്ക്ക്; കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്; റിലിസിനുമുന്നേ കോടികള്‍ വാരി ‘കാന്താര ചാപ്റ്റർ 1'
മംഗളൂരു: സൂപ്പർ ഹിറ്റ് ചിത്രം ‘കാന്താര’യുടെ പ്രീക്വൽ ‘കാന്താര ചാപ്റ്റർ 1’ തിയറ്റര്‍ റൈറ്റ്സ് വിട്ടുപോയത് വൻ തുകയ്ക്ക്. ചിത്രത്തിന്റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം 100 കോടി രൂപയ്ക്കും തമിഴ്നാട്ടിലെ വിതരണാവകാശം 32 കോടി രൂപയ്ക്കുമാണ് വിറ്റുപോയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ 2-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഏറ്റെടുത്തിട്ടുണ്ട്. ആദ്യ ഭാഗം വൻ വിജയമായതോടെയാണ് രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
2022-ൽ പുറത്തിറങ്ങിയ ‘കാന്താര’യുടെ പ്രീക്വലായാണ് പുതിയ ചിത്രമെത്തുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിജയ് കിരഗണ്ടുർ ആണ് നിർമ്മാതാവ്. മൂന്നു വർഷത്തെ ചിത്രീകരണത്തിനുശേഷമാണ് ഈ ചിത്രം തിയേറ്ററുകളിലെത്തുന്നത്.
‘കാന്താര’യുടെ ആദ്യ ഭാഗം വളരെ കുറഞ്ഞ ബഡ്ജറ്റിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു. കന്നഡയിൽ നിന്ന് പുറമെ മറ്റ് ഭാഷകളിലും ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്സ്ഓഫീസിൽ വലിയ കളക്ഷൻ കൈവരിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.