- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനീത് ശ്രീനിവാസൻ ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നോബിൾ ബാബു തോമസ് നായകനായെത്തിയ ത്രില്ലർ ചിത്രം 'കരം' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. നവംബർ 7 മുതൽ മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വലിയ പ്രതീക്ഷകളോടെ സെപ്റ്റംബർ 25-നാണ് 'കരം' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, ശ്വേത മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഡ്രി മിറിയ, രേഷ്മ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ച് 'ആന്ദ്രേ നിക്കോള' എന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.
ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വിനീത് ശ്രീനിവാസന്റെ മുൻ ചിത്രങ്ങളായ 'തട്ടത്തിൻ മറയത്ത്', 'തിര', 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എന്നിവയിൽ സഹകരിച്ച ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. നോബിൾ ബാബു തോമസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് ചിത്രസംയോജനം.




