'ഹൃദയം' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കരം'. വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ ചിത്രത്തെ നോക്കികണ്ടിരുന്നത്. എന്നാൽ തിയേറ്ററിൽ വലിയ രീതിയിലുള്ള ഓളം സൃഷ്ടിക്കാനോ, പ്രേക്ഷകപ്രീതി പിടിച്ചുപറ്റാനോ ചിത്രത്തിനായിരുന്നില്ല. സെപ്റ്റംബർ 25 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 1.25 കോടി രൂപ മാത്രമായിരുന്നു ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത്. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിർമ്മാണം.

‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.