- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിയും ത്രില്ലറും ചേരുന്ന 'കാക്കി സർക്കസ്' ഏപ്രിൽ 10-ന് സീ 5-ലേക്ക്; ട്രെയ്‌ലർ പുറത്തുവിട്ട് ജോജു ജോർജ്

കൊച്ചി: മലയാളത്തിലും തമിഴിലുമായി സീ 5 അവതരിപ്പിക്കുന്ന പുതിയ ഒറിജിനൽ സീരീസ് 'കാക്കി സർക്കസ്' റിലീസിന് തയ്യാറെടുക്കുന്നു. മുൻപ് 'വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം' എന്ന് പേരിട്ടിരുന്ന ഈ സീരീസ്, ഏപ്രിൽ 10 മുതലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ശ്രീനിധി സാഗർ നിർമ്മിച്ച് അമീൻ ബാരിഫ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ നടൻ ജോജു ജോർജ് പുറത്തിറക്കി.
മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ എന്നിവർക്കൊപ്പം അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ തുടങ്ങിയ വൻ താരനിര തന്നെ ഏഴ് എപ്പിസോഡുകളുള്ള ഈ സീരീസിൽ അണിനിരക്കുന്നുണ്ട്. ഒരു പട്ടണത്തിൽ അരങ്ങേറുന്ന വിചിത്രമായ കുറ്റകൃത്യവും തുടർന്ന് സബ് ജയിലിലുണ്ടാകുന്ന കുഴപ്പങ്ങളുമാണ് സീരീസിന്റെ ഇതിവൃത്തം.
കോമഡി, ത്രില്ലർ, ഫാന്റസി ഘടകങ്ങൾ ഒത്തുചേരുന്ന വേറിട്ടൊരു കഥയാണിതെന്ന് സംവിധായകൻ അമീൻ ബാരിഫ് പറഞ്ഞു. സീ 5-ന്റെയും നിർമ്മാണ പങ്കാളികളുടെയും പൂർണ്ണ പിന്തുണ തനിക്ക് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് കാക്കി സർക്കസിലേത്. കോമഡിയും ത്രില്ലും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ സീരീസ് പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്," എന്ന് നടൻ മുനിഷ്കാന്ത് പ്രതികരിച്ചു.
'കമ്മട്ടം', 'ഇൻസ്പെക്ഷൻ ബംഗ്ലാവ്', 'കാസർഗോഡ് എംബസി' തുടങ്ങിയ ഹിറ്റ് സീരീസുകൾക്ക് ശേഷം സീ 5 പുറത്തിറക്കുന്ന ശ്രദ്ധേയമായ ഒറിജിനൽ സീരീസ് കൂടിയാണിത്. തമിഴ്, മലയാളം ഡിജിറ്റൽ പ്രേക്ഷകർക്ക് പുത്തൻ അനുഭവം നൽകാനൊരുങ്ങുന്ന 'കാക്കി സർക്കസ്' ഏപ്രിൽ 10 മുതൽ കാണാം.


