- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ അപമാനിച്ചില്ല; വാക്കു തന്നതുപോലെ എല്ലാ രംഗത്തില്‍ നിന്നും ഒഴിവാക്കി': വാരിസില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഖുശ്ബു
ചെന്നൈ: തെന്നിന്ത്യയിലെ ഒരുകാലത്തെ താരറാണിയായിരുന്നു ഖുശ്ബു. ഇടക്കാലം കൊണ്ട് ടെലിവിഷന്‍ സീരിയലുകളിലും അവര്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ അമ്മ വേഷങ്ങളിലും മറ്റുമാണ് താരം നിറഞ്ഞുനില്ക്കുന്നത്. വിജയ് നായകനായി എത്തുന്ന വാരിസില്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമ റിലീസ് ചെയ്തപ്പോള്‍ ഖുശ്ബു ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് തുറന്നു പറയുകയാണ് ഖുശ്ബു.
ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയതിനാല്‍ താരത്തിന്റെ രംഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് നടി വ്യക്തമാക്കിയത. വിജയ്ക്കൊപ്പമുള്ള വൈകാരിക രംഗങ്ങളാണ് തനിക്ക് ഉണ്ടായിരുന്നത് എന്നാണ് ഖുശ്ബു പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകന് വംശി പൈടിപ്പള്ളി നേരിട്ട് എത്തിയാണ് രംഗങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞതെന്നും താരം വ്യക്തമാക്കി.
സിനിമയ്ക്ക് ദൈര്‍ഘ്യം കൂടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. എന്റെ രംഗങ്ങള്‍ പ്രധാന കഥയുമായി മാറി നില്‍ക്കുന്നതായതിനാല്‍ നീക്കം ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ എന്റെ എല്ലാ രംഗങ്ങളും ഒഴിവാക്കാനാണ് ഞാന്‍ പറഞ്ഞത്. എന്നെ അപമാനിക്കില്ലെന്ന് അദ്ദേഹം എനിക്ക് വാക്കു തന്നിരുന്നു.- ഖുശ്ബു പറഞ്ഞു.
സിനിമ റിലീസ് ചെയ്തതിനു ശേഷം താനും വിജയും കണ്ടെന്നും ആ രംഗങ്ങള്‍ ഗംഭീരമായിരുന്നു എന്നാണ് താരം പറഞ്ഞത്. വൈകാരികമായ രംഗങ്ങളേക്കുറിച്ച് ഞങ്ങള്‍ ഓര്‍ത്തു. ആ രംഗങ്ങള്‍ സിനിമയില്‍ ഇല്ലാതെ പോയത് ദൗര്‍ഭാഗ്യകരമാണ്.- ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ രശ്മിക മന്ദാനയുടെ അമ്മയുടെ റോളിലാണ് ഖുശ്ബു എത്തിയത്.