- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ടൊവി, അടുത്തത് നിൻ്റെ ഊഴമാണ്'; 'പൊളിക്കും നുമ്മ' എന്ന് ടൊവിനോ തോമസ്; ‘ലോക’യുടെ രണ്ടാം ഭാഗത്തിന്റെ സൂചനയെന്ന് ആരാധകർ
കൊച്ചി: 200 കോടി ക്ലബ്ബിൽ ഇടം നേടിയ ‘ലോക’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ച ചാത്തൻ്റെ കഥയായിരിക്കും പറയുക എന്ന് സൂചന. ചിത്രത്തിൻ്റെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ സൂചിപ്പിച്ചത്.
‘ലോക’ 200 കോടി കളക്ഷൻ നേടിയതിൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ടൊവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു. 'നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം' എന്ന സിനിമ ഡയലോഗോടുകൂടി സംവിധായകൻ ഡൊമിനിക് അരുണിനെ ടാഗ് ചെയ്തായിരുന്നു ടൊവിനോയുടെ പോസ്റ്റ്. ഇതിന് മറുപടിയായാണ് ശാന്തി ബാലചന്ദ്രൻ, 'ടൊവി, അടുത്തത് നിൻ്റെ ഊഴമാണ്. ക്യാപ്റ്റനും ടീമിനൊപ്പം കരുത്തുറ്റ സുഹൃത്തായി നിന്നതിന് നന്ദി' എന്ന് കുറിച്ചത്.
ഇത് രണ്ടാം ഭാഗത്തിൽ ടൊവിനോയുടെ ചാത്തൻ്റെ കഥയായിരിക്കും പറയുക എന്ന ചർച്ചകൾക്ക് വഴി തെളിയിച്ചു. ഇതിന് 'പൊളിക്കും നുമ്മ' എന്ന് മറുപടിയുമായി ടൊവിനോയും രംഗത്തെത്തി. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ‘ലോക’ ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്തത്. ചിത്രം റിലീസ് ചെയ്ത് 13 ദിവസത്തിനകം 200 കോടി ക്ലബ്ബിൽ ഇടം നേടുകയും ആദ്യ ആഴ്ച തന്നെ 100 കോടി ക്ലബ്ബിൽ എത്തുകയും ചെയ്തിരുന്നു.