- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേ..ചാത്തനും നീലിയും ഒരുമിച്ച് വരുന്നടാ..; അപ്പൊ കരുതിയത് പോലെ തന്നെ..; 'ലോക'യുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചു; നായക വേഷത്തിൽ തിളങ്ങാൻ ടൊവിനോ; ആവേശത്തിൽ ആരാധകർ
കൊച്ചി: ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം 'ലോക: ചാപ്‌ടർ 1 ചന്ദ്ര'യുടെ രണ്ടാം ഭാഗം 'ലോക: ചാപ്‌ടർ 2' ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യഭാഗം പ്രദർശനം ആരംഭിച്ച് അഞ്ചാം ആഴ്ചയിലേക്കും കടന്ന് വിജയകരമായി മുന്നേറുന്നതിനിടെയാണ് അണിയറപ്രവർത്തകർ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. കേരളത്തിൽ 275 തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഇതിനോടകം ആഗോളതലത്തിൽ 275 കോടി രൂപ കളക്ഷൻ നേടിയതായും റിപ്പോർട്ടുകളുണ്ട്.
'ചാപ്‌ടർ 1'ൽ ചാത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസായിരിക്കും രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രമെന്നാണ് സൂചന. പുറത്തിറങ്ങിയ പുതിയ ടീസറിൽ ടൊവിനോയും ഒടിയൻ കഥാപാത്രമായ ദുൽഖറും തമ്മിലുള്ള സംഭാഷണങ്ങൾ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. കൂടാതെ, ചാത്തന്റെ സഹോദരനായി വരുന്ന ഒരു പുതിയ കഥാപാത്രത്തെക്കുറിച്ചും ടീസറിൽ സൂചനയുണ്ട്.
Next Story