- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ സീനും തിയറ്ററുകളിൽ ഉണ്ടാക്കിയ ഓളം..മറക്കാൻ പറ്റോ..; ലോക - ചാപ്റ്റർ വൺ: ചന്ദ്രയുടെ ഗാനങ്ങള് പുറത്ത്; കാത്തിരുന്നതെന്ന് ആരാധകർ
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാമത്തെ ചിത്രമായ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'യുടെ ജുക്ക്ബോക്സ് പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇതിനോടകം റിലീസിനു മുന്നേ തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ഒറിജിനൽ സൗണ്ട് ട്രാക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.
തിയേറ്ററുകളിൽ വൻ വിജയം നേടിയ 'ലോക' മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ വഴി 5 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. കേരളത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലഭിച്ച മികച്ച സ്വീകാര്യതയാണ് ഈ നേട്ടത്തിന് പിന്നിൽ. സൊമാറ്റോയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച മലയാള ചിത്രമായി 'ലോക' മാറി.
പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയമായ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വലിയ തരംഗമായി മാറി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാള ചിത്രമെന്ന നേട്ടവും 'ലോക' സ്വന്തമാക്കി. മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ കൂടിയായ ചിത്രം 24 ദിവസത്തിനുള്ളിൽ ഈ റെക്കോർഡ് സ്ഥാപിച്ചു. വിദേശ വിപണികളിലും ചിത്രം വലിയ വിജയമാണ് നേടിയത്.
കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തെ ആസ്പദമാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. അഞ്ച് ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.