- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നും റിപീറ്റ് വാല്യൂ സോങ്സിന്റെ രാജാവ്...; എംജി അണ്ണാ ആയുര്‍ ആരോഗ്യ സൗഖ്യം നേരുന്നു; എംജി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അഫ്‌സല്‍
എംജി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അഫ്‌സല്‍
കൊച്ചി: മലയാളികളുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാറിന്റെ 68-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് എംജി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. എംജി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഗായകന്‍ അഫ്‌സല്‍. ഇന്നും റിപീറ്റ് വാല്യൂ സോങ്സിന്റെ രാജാവ് എന്നാണ് അഫ്‌സല്‍ എംജി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
'ഇന്നും റിപീറ്റ് വാല്യൂ സോങ്സിന്റെ രാജാവ്...മലയാളികളുടെ സ്വന്തം ശ്രീക്കുട്ടന്‍ ചേട്ടന് പിറന്നാള്‍ ആശംസകള്‍. ഈ ശബ്ദത്തിലൂടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നൂറു കൂട്ടം ഗാനങ്ങളുടെ റിപീറ്റ് വാല്യൂ ഇന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എംജി അണ്ണാ ആയുര്‍ ആരോഗ്യ സൗഖ്യം നേരുന്നു', എന്നാണ് അഫ്‌സല്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് എംജി ശ്രീകുമാറിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.
ഒരുപിടി മികച്ച ഗാനങ്ങള്‍ അഫ്‌സലും എംജിയും ചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കല്യാണരാമനിലെ 'തിങ്കളേ പൂത്തിങ്കളേ', 2 ഹരിഹര്‍ നഗറിലെ 'അടവുകള്‍ പതിനെട്ട്...', ഏകാന്ത ചന്ദ്രികേ തുടങ്ങി ഇരുവരും ഒന്നിച്ചെത്തിയ പാട്ടുകള്‍ മലയാളികള്‍ ഏറ്റുപാടി. മോഹന്‍ലാല്‍ ചിത്രം തുടരുമിലെ കൊണ്ടാട്ടം ആണ് എംജി ശ്രീകുമാറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഗാനം.
ജേക്‌സ് ബിജോയ് ആണ് പാട്ടിന് സംഗീതമൊരുക്കിയിരിക്കുന്നത്. രാജ ലക്ഷ്മിയും എംജി ശ്രീകുമാറിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്. മോഹന്‍ലാലും ശോഭനയും തകര്‍ത്താടിയ ഗാനം മലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം എംജിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം കൂടിയാണിത്.