- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി മധുബാല വീണ്ടും മലയാള സിനിമയില്‍; നവാഗതയായ വര്‍ഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മടങ്ങിവരവ്
നടി മധുബാല വീണ്ടും മലയാള സിനിമയില്‍
കൊച്ചി: തെന്നിന്ത്യന്‍താരം മധുബാല വീണ്ടും മലയാളത്തില്‍. നവാഗതയായ വര്‍ഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്.ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് മധുബാല മലയാളത്തിലേക്ക് എത്തുന്നത്. നീലഗിരിയില്‍ മമ്മൂട്ടിയുടെയും യോദ്ധയില്‍ മോഹന്‍ലാലിന്റെ നായികയായ മധുബാല 2014ല്‍ തമിഴിലും മലയാളത്തിലും എത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വന്നത്.
മനോരഥങ്ങള്‍ എന്ന എം.ടി ആന്തോളജിയിലെ വില്പന എന്ന ഹ്രസ്വ ചിത്രത്തിലും വേഷമിട്ടിരുന്നു.മധുബാലയോടൊപ്പം ഇന്ദ്രന്‍സും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചു.. പൂര്‍ണമായും വാരണാസിയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്.ഏറെ ശ്രദ്ധ നേടിയ എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിനുശേഷം വര്‍ഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥയും വര്‍ഷ നിര്‍വഹിക്കുന്നു.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.: ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മ്മിക്കുന്ന ചിത്രത്തിന് ഫയിസ് സിദ്ധിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി,
, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
മധുബാല, നടി, മലയാളം സിനിമ