- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതം അനിരുദ്ധ്, ആലാപനം രവി; എ.ആർ. മുരുഗദോസ്-ശിവകാർത്തികേയൻ കോമ്പോയുടെ 'മദ്രാസി'; ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി
ചെന്നൈ: ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'മദ്രാസി'യിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'തങ്കപ്പൂവേ' എന്ന് തുടങ്ങുന്ന ഈ ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിവേക് ആണ് വരികൾ രചിച്ചിരിക്കുന്നത്. രവിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 5 ന്, തിരുവോണത്തോടനുബന്ധിച്ച് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
'മദ്രാസി'യുടെ കേരള വിതരണാവകാശം മാജിക് ഫ്രെയിംസ് റിലീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ, ടീസർ, ഗാനങ്ങൾ എന്നിവ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത് ബിജു മേനോന്റെ ഒൻപതാമത്തെ തമിഴ് ചിത്രമാണ്. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തിൽ വിദ്യുത് ജാംവാളും ഒരു നിർണ്ണായക വേഷം ചെയ്യുന്നു.
ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത്, വിദ്യുത് ജാംവാൾ, ബിജു മേനോൻ, ഷബീർ കല്ലറയ്ക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുദീപ് ഇളമൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രസംയോജകൻ. അരുൺ വെഞ്ഞാറമൂട് കലാസംവിധാനം നിർവഹിക്കുന്നു. കെവിൻ മാസ്റ്റർ, ദിലീപ് സുബ്ബരായൻ എന്നിവർ ചേർന്ന് സംഘട്ടനം ഒരുക്കിയിരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ശിവകാർത്തികേയന്റെ 'അമരൻ' 2024-ൽ ഒരു സർപ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ആഗോള തലത്തിൽ 334 കോടിയിലധികം നേടിയ ചിത്രമായിരുന്നു അത്.