- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവകാർത്തികേയൻ-എ ആർ മുരുഗദോസ് കൂട്ടുകെട്ടിലെ ആക്ഷൻ ത്രില്ലർ ചിത്രം; 'മദ്രാസി'യുടെ ട്രെയ്‌ലർ പുറത്ത്
ചെന്നൈ: തമിഴ് താരം ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മദ്രാസി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം ബിജു മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ രുക്മിണി വസന്താണ് നായിക.
ശിവകാർത്തികേയനും ബിജു മേനോനും പുറമെ വിദ്യുത് ജമാൽ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സുധീപ് ഇളമൺ ഛായാഗ്രഹണവും ദേശീയ അവാർഡ് ജേതാവ് ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി: കെവിൻ മാസ്റ്റർ, ദിലീപ് സുബ്ബരായൻ, പിആർഒ & മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
2024-ൽ പുറത്തിറങ്ങി ആഗോള ബോക്സ് ഓഫീസിൽ നിന്ന് 334 കോടിയോളം രൂപ നേടിയ 'അമരൻ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷമാണ് ശിവകാർത്തികേയന്റെ 'മദ്രാസി' എത്തുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ 'അമരൻ' സംവിധാനം ചെയ്തത് രാജ്കുമാർ പെരിയസ്വാമിയായിരുന്നു.