സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ'യുടെ ടീസർ പുറത്തിറങ്ങി. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും തെലുങ്ക് ചിത്രം കണ്ണപ്പയിലൂടെയും ശ്രദ്ധേയയായ നടിയാണ് പ്രീതി മുകുന്ദൻ.

ഒരു റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന ടീസർ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഓണത്തിന് തീയറ്ററിൽ വമ്പൻ കൈയ്യടിക്കൾ ലഭിക്കാൻ സാധ്യതയുള്ള സിനിമയായിരിക്കും ‘മേനേ പ്യാർ കിയ’ എന്ന് ടീസർ ഉറപ്പ് നൽകുകയാണ്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.