- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റര്‍ടെയ്മെന്റ് പ്ലാറ്റ്ഫോം ലെറ്റര്‍ബോക്സ്ഡില്‍ ഇടം പിടിച്ച് മലയാള സിനിമ; ആക്ഷന്‍ അഡ്വെഞ്ചര്‍ സിനിമകളില്‍ ഡ്യൂണിനൊപ്പം മഞ്ഞുമ്മല്‍ ബോയ്സും ആവേശവും: ഹൊറര്‍ സിനിമകളുടെ പട്ടികയില്‍ ഭ്രമയുഗവും
ആഗോളതലത്തില്‍ പ്രശസ്തമായ പ്രമുഖ എന്റര്‍ടെയ്മെന്റ് പ്ലാറ്റ്ഫോം ലെറ്റര്‍ബോക്സ്ഡിന്റെ പുതിയ പട്ടികയില്‍ ഇടം പിടിച്ച് മഞ്ഞുമ്മല്‍ ബോയ്സും, ആവേശവും, മഹാരാജയും. 2024 ല്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഹിറ്റ് വിജയങ്ങള്‍ സമ്മാനിച്ച ചിത്രങ്ങളാണ് മൂന്നും. 2024ല്‍ ഏറ്റവും റേറ്റിങ് നേടിയ ആക്ഷന്‍/അഡ്വെഞ്ചര്‍ സിനിമകളുടെ പട്ടികയിലാണ് മഹാരാജയും ആവേശവും മഞ്ഞുമ്മല്‍ ബോയ്സും സ്ഥാനം പിടിച്ചിരിക്കുന്നത്.
മൂന്നാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‌സും, അഞ്ചാം സ്ഥാനത്ത് ആവേശവും, ഏഴാം സ്ഥാനത്തും മഹാരാജയുമാണ് ഉള്ളത്. ലിസ്റ്റില്‍ ഒന്നാമതായി എത്തിയിരിക്കുന്നത് ഹോളിവുഡ് ചിത്രമായ ഡ്യൂണ്‍ പാര്‍ട്ട് 2 ആണ്. മറ്റൊരു ഹോളിവുഡ് ചിത്രമായ മങ്കി മാനും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രമാണ് മങ്കി മാന്‍. ദവ് പട്ടേല്‍ ആദ്യമായി സംവിധാനം ചെയ്ത് നായകനായി എത്തിയ ചിത്രം ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ്. ഹണ്‍ഡ്രഡ്‌സ് ഓഫ് ബീവേഴ്‌സ്, ഫ്യൂരിയോസ: എ മാഡ് മാക്‌സ് സാഗ, റിഡില്‍ ഓഫ് ഫയര്‍, തെല്‍മ, ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ് എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകള്‍.
മമ്മൂട്ടി നായകനായി എത്തി ഹൊറര്‍ ചിത്രമായ ഭ്രമയുഗവും ലെറ്റര്‍ബോക്‌സഡിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 2024 ലെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച ഹൊറര്‍ സിനിമകളുടെ പട്ടികയിലാണ് ഭ്രമയുഗം ഇടം നേടിയത്. ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ഭ്രമയുഗമുള്ളത്. നോസ്‌ഫെറാറ്റു, ദി സബ്സ്റ്റന്‍സ്, എക്‌സ്ഹ്യുമ തുടങ്ങിയവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകള്‍.