കൊച്ചി: ഷാജി കൈലാസ് സിനിമകളില്‍ ഇന്നും സൂപ്പര്‍ഹിറ്റായി നില്‍ക്കുന്ന ചിത്രമാണ് വല്യേട്ടന്‍. മമ്മൂട്ടിയുടെ ഈ ചിത്രത്തിന് ഇന്നും ഒരു പ്രത്യേക ആരാധകര് തന്നെയുണ്ട്. ഈ സിനിമയിലെ നായകനും വില്ലനുമെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും ഷാജി കൈലാസിന്റെ ഈ ചിത്രം തീയറ്ററില്‍ എത്തുകയാണ്. തന്റെ സിനിമകളിലെ വില്ലനെക്കുറിച്ച് പറയുകയാണ് ഷാജി കൈലാസ്. വില്ലനെ ഏറ്റവുമധികം സ്‌ക്രോര്‍ ചെയ്താലല്ലേ നായകന് കേറാന്‍ പറ്റൂവെന്നും തന്റെ സിനിമകളിലെ വില്ലന്മാര്‍ എപ്പോഴും സ്‌ട്രോംഗാണെന്ന് പറയുകയാണ് ഷാജി കൈലാസ്.

''മമ്പറം ബാവ എന്ന വല്യേട്ടനിലെ കഥാപാത്രത്തെ എന്‍ എഫ് വര്‍ഗീസ് ഗംഭീരമായി അവതരിപ്പിച്ചു. ശബ്ദം കൊണ്ടും പ്രകടനം കൊണ്ടും അസാധ്യമായാണ് കഥാപാത്രത്തെ എന്‍ എഫ് വര്‍ഗീസ് അവതരിപ്പിച്ചത്. മമ്പറം ബാവ ചെയ്യുമെന്ന് പറഞ്ഞാല്‍ ചെയ്യും എന്ന് നമുക്കും തോന്നുന്ന രീതിയിലായിരുന്നു അഭിനയം. വില്ലന്മാര്‍ സ്‌കോര്‍ ചെയ്താലാണ് നായകന്മാര്‍ക്കും മുന്നോട്ടു വരാന്‍ കഴിയുന്നത്. തന്റെ സിനിമകളിലെ വില്ലന്മാര്‍ ശക്തരായിരിക്കും.

കോമ്പാക്റ്റായിട്ടാണ് എന്‍ എഫ് വര്‍ഗീസിന്റെ സീന്‍ ഷൂട്ട് ചെയ്തത്. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനവും ശബ്ദവുമെല്ലാം അസാധ്യമായിരുന്നു. മമ്പറം ബാവ ചെയ്യുമെന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും എന്ന് തോന്നിപ്പോകും. വില്ലന്‍ സ്‌കോര്‍ ചെയ്താല്‍ ആണല്ലോ ഹീറോയ്ക്കും കേറി വരാനാകൂ. എന്റെ മിക്ക സിനിമകളിലും വില്ലന്മാര്‍ ശക്തരായിരിക്കും.

ഒറ്റപ്പാലത്ത് തൂവാനത്തുമ്പികള്‍ എന്ന സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനിലാണ് മമ്പറം ബാവയുടെ ഇന്‍ട്രോ സീന്‍ ഷൂട്ട് ചെയ്തത്. സ്‌ക്രിപ്റ്റിങ്ങില്‍ തന്നെ ഉറപ്പിച്ച ഒരു രംഗമായിരുന്നു തിളച്ച പാല്‍ ഒഴിക്കുന്ന സീന്‍. ഇവരെല്ലാം നല്ല ആര്‍ട്ടിസ്റ്റുകള്‍ ആയതുകൊണ്ട് ഒറ്റ ടേക്കില്‍ തന്നെ മിക്കവാറും കാര്യങ്ങള്‍ ഒക്കെ ആകുമായിരുന്നു...'' ഷാജി കൈലാസ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. വല്യേട്ടന്‍ ഡിജിറ്റല്‍ മാസ്റ്റര്‍ ചെയ്ത ശേഷം തിയറ്ററിലിട്ട് കണ്ടിരുന്നു എന്നും മമ്മൂക്ക എന്ന താരത്തിന്റെ ഗ്ലാമറും പവറും അമ്പരപ്പിച്ച പടമാണ് വല്യേട്ടന്‍ എന്നാണ് ഷാജി കൈലാസ് റി റിലീസിനെക്കുറിച്ച് പറഞ്ഞത്.