- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മേൽപ്പാലം' തിരക്കഥയുടെ രചയിതാവ് ഒരുക്കുന്ന 'മണവാളൻ ജോസഫ്'; ഷിവാഗോ തോമസിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ജനശ്രദ്ധ നേടിയ 'മേൽപ്പാലം' എന്ന തിരക്കഥയുടെ രചയിതാവ് ഷിവാഗോ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മണവാളൻ ജോസഫ്' ചിത്രീകരണം ആരംഭിച്ചു. ക്രിസ്റ്റസ് സ്റ്റീഫനൊപ്പം ചേർന്നാണ് ഷിവാഗോ തോമസ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട 'മേൽപ്പാലം' തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനോട് ചേർന്ന റെയിൽവേ ഗേറ്റ് ഒരു ജനതയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ആസ്പദമാക്കിയുള്ളതാണ്.
കൊലപാതകങ്ങളും അന്വേഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ഉൾക്കൊള്ളുന്ന 330 പേജുകളുള്ള ഈ തിരക്കഥ കെ. സീറോ പബ്ലിക്കേഷൻ വഴിയാണ് പുറത്തിറക്കിയത്. വിനായക് ശിവ കവർ ഡിസൈനും സഫ്വാൻ ബിച്ചാവ തിരക്കഥാ രൂപകല്പനയും ആതിര പ്രൂഫ് റീഡിംഗും നിർവഹിച്ചു. സംഭാഷണ രചനയിൽ എഡിസൺ തോമസ്, ഷിവാഗോ തോമസിനൊപ്പം പങ്കാളിയായി.
ഇ. സന്തോഷ് കുമാർ, ബിപിൻ ചന്ദ്രൻ, ബി. കെ. ഹരിനാരായണൻ, ടി. ഡി. രാമകൃഷ്ണൻ എന്നിവരാണ് തിരക്കഥയുടെ വിവരണക്കുറിപ്പ് തയ്യാറാക്കിയത്. നടൻ ടോവിനോ തോമസാണ് 'മേൽപ്പാലം' തിരക്കഥയുടെ കവർപേജ് പുറത്തിറക്കിയത്. ലയൺ ഹാർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വൻവിജയമായ മറാത്തി ചിത്രം 'തൂ മാസാ കിനാര'യുടെ സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. പുതിയ ചിത്രമായ 'മണവാളൻ ജോസഫി'ന് എൽദോ ഐസക് കാമറ ഒരുക്കും. സിനിമയുടെ അണിയറപ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു.


