- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തെക്കിനിയില്‍ നിന്നിറങ്ങിയ തമിഴത്തി അങ്ങ് വെറുതെ പോകില്ല'; റീ-റിലീസിനൊരുങ്ങുന്ന മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ പുറത്ത്
കൊച്ചി: മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക്കായാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. ഈ സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്താ സിനിമാ ആരാധകരെ ഏറെ ആഹ്ലാദത്തിലാക്കിയിരുന്നു. മണിച്ചിത്രത്താഴ് ഫോര്‍കെ മികവോടെ റീ-റിലീസിനൊരുങ്ങുകയാണ്. ആഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 1993 ഡിസംബര്‍ 25ന് ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളില്‍ പുത്തന്‍ സാങ്കേതിക മികവോടെ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച […]
കൊച്ചി: മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക്കായാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. ഈ സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്താ സിനിമാ ആരാധകരെ ഏറെ ആഹ്ലാദത്തിലാക്കിയിരുന്നു. മണിച്ചിത്രത്താഴ് ഫോര്‍കെ മികവോടെ റീ-റിലീസിനൊരുങ്ങുകയാണ്.
ആഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 1993 ഡിസംബര്‍ 25ന് ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളില്‍ പുത്തന്‍ സാങ്കേതിക മികവോടെ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സംവിധായകന്‍ ഫാസിലും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് വിതരണം.