റീ-റിലീസിലും കസറി 'മണിച്ചിത്രത്താഴ്'; തീയറ്ററുകളില്‍ വിജയം; ആകെ നേടിയത് 4.40 കോടി
തിരുവനന്തപുരം: മലയാള സിനിമയില്‍ റീറിലീസുകളുടെ കാലമാണ്. സ്ഫടികത്തിനും ദേവദൂതനും പിന്നാലെ മോളിവുഡിന്റെ എക്കാലത്തെയും മികച്ച കള്‍ട്ട് ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴും തീയേറ്ററുകളില്‍ വീണ്ടുമെത്തിയിരുന്നു. മണിച്ചിത്രത്താഴ് വീണ്ടുമെത്തുമ്പോഴും വന്‍ വിജയമായി തിയറ്ററുകളില്‍ തുടരുകയാണ്. മോഹന്‍ലാലിന്റെ മണിച്ചിത്രത്താഴ് ആകെ 4.40 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിന് നിന്ന് മാത്രമായി മൂന്ന് കോടിയില്‍ അധികം നേടിയ ചിത്രം വിദേശത്ത് നിന്നും ഒരു കോടിയും നേടി. മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടില്‍ ഉണ്ടായ മണിച്ചിത്രത്താഴ് 1993ല്‍ ആണ് തീയേറ്ററുകളിലെത്തിയത്. തിരക്കഥ നിര്‍വഹിച്ചിരുന്നത് മധു മുട്ടമായിരുന്നു. […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മലയാള സിനിമയില്‍ റീറിലീസുകളുടെ കാലമാണ്. സ്ഫടികത്തിനും ദേവദൂതനും പിന്നാലെ മോളിവുഡിന്റെ എക്കാലത്തെയും മികച്ച കള്‍ട്ട് ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴും തീയേറ്ററുകളില്‍ വീണ്ടുമെത്തിയിരുന്നു. മണിച്ചിത്രത്താഴ് വീണ്ടുമെത്തുമ്പോഴും വന്‍ വിജയമായി തിയറ്ററുകളില്‍ തുടരുകയാണ്. മോഹന്‍ലാലിന്റെ മണിച്ചിത്രത്താഴ് ആകെ 4.40 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിന് നിന്ന് മാത്രമായി മൂന്ന് കോടിയില്‍ അധികം നേടിയ ചിത്രം വിദേശത്ത് നിന്നും ഒരു കോടിയും നേടി.
മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടില്‍ ഉണ്ടായ മണിച്ചിത്രത്താഴ് 1993ല്‍ ആണ് തീയേറ്ററുകളിലെത്തിയത്. തിരക്കഥ നിര്‍വഹിച്ചിരുന്നത് മധു മുട്ടമായിരുന്നു. ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ അത്യുഗ്രന്‍ പ്രകടനം ചിത്രത്തിന്റെ പോസിറ്റീവുകളിലൊന്നാണ്. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മോഹന്‍ലാല്‍, ശോഭന കൂടാതെ സുരേഷ് ഗോപി, ഗണേഷ് കുമാര്‍ തിലകന് നെടുമുടി വേണു, വിനയ പ്രസാദ്, കെപിഎഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
മണിച്ചിത്രത്താഴ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് വേണു ആണ്. എം ജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്വഹിച്ചപ്പോള് മോഹന്‍ലാലിന്റെ മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം ജോണ്‍സണും ഗാനങ്ങള്‍ ബിച്ചു തിരുമലയുമായിരുന്നു എഴുതിയത്.
മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധയാകര്‍ഷിക്കാന്‍ ചിത്രത്തിനായിരുന്നു. മണിച്ചിത്രത്താഴ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സംസ്ഥാനത്തിലും ദേശീയതലത്തിലും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ശോഭന മികച്ച നടിക്കുള്ള അവാര്‍ഡ് ദേശീയതലത്തിലും സംസ്ഥാനത്തിലും നേടി. പി എന്‍ മണിക്ക് ദേശീയ അവാര്‍ഡ് മികച്ച ചമയത്തിനും മണിച്ചിത്രത്താഴിന് ലഭിച്ചു. വിവാദ ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴിനു കിട്ടിയ സ്വീകാര്യത മാറ്റൊരു റീമേക്കുകള്‍ക്കും ലഭിച്ചില്ല.