ബേസില്‍ ജോസഫ് നായകനായി എത്തുന്ന മരണമാസ് ചിത്രത്തിന് രണ്ട് രാജ്യങ്ങളില്‍ അപ്രതീക്ഷിത വിലക്ക്. സൗദിയിലും കുവൈത്തിലുമാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തി അഭിനയിക്കുന്നതുകൊണ്ടാണ് ചിത്രത്തിന് വിലക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ നീക്കിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് കുവൈത്ത് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

എന്നാല്‍ എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ അത് ആസ്വാദനത്തെ ബാധിച്ചേക്കാം. ഈ രംഗങ്ങള്‍ ഒഴിവാക്കിയാലും സൗദിയില്‍ സിനിമ റിലീസ് ചെയ്യാന്‍പറ്റില്ലെന്നും ശിവപ്രസാദ് അറിയിച്ചു. വ്യാഴാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ് നിര്‍മ്മിക്കുന്നത്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുല്‍നാഥ് ജി എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താന്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, വരികള്‍- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ് - ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ- ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, സംഘട്ടനം- കലൈ കിങ്സണ്‍, കോ ഡയറക്ടര്‍- ബിനു നാരായണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ്- ഹരികൃഷ്ണന്‍, ഡിസൈന്‍സ്- സര്‍ക്കാസനം, ഡിസ്ട്രിബൂഷന്‍- ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ത്രൂ ഐക്കണ്‍ സിനിമാസ്, ഐക്കണ്‍ സിനിമാസ്. പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.