- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കാനൊരുങ്ങി 'മാർക്കോ'; ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ ഒ.ടി.ടിയിലെത്തും; റിലീസ് നെറ്ഫ്ലിക്സിലൂടെ
കൊച്ചി: അന്യഭാഷാ ബോക്സ് ഓഫീസുകളിൽ ഉൾപ്പെടെ വലിയ നേട്ടമുണ്ടാക്കി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ'. ആദ്യ ദിനം മുതൽ റിലീസ് കേന്ദ്രങ്ങളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്. മലയാളത്തിന് പുറമെ ബോളിവുഡിലും ചിത്രത്തിന് വൻ സ്വീകാര്യതാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെപ്പറ്റിയുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
മാര്‍ക്കോ അധികം വൈകാതെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാര്‍ക്കോ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. തീയേറ്ററുകളിലെത്തി 45 ദിവസത്തിനുശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിക്കുക.
നെറ്റ്ഫ്‌ളിക്‌സാണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്‌സ് കരസ്ഥമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രമാകും മാര്‍ക്കോ എന്നാണ് കണക്ക് കൂട്ടൽ. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.