- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്രമിനൊപ്പം ചിത്രം പങ്ക് വെച്ച് മാർക്കോ നിർമാതാവ്; മാർക്കോ രണ്ടാം ഭാഗത്തിന്റെ അപഡേറ്റ് ആണോ ?; ഉണ്ണി മുകുന്ദൻ വിക്രം കോമ്പോക്കായി കാത്തിരിക്കുന്നതായി ആരാധകർ
കൊച്ചി: മൂന്നാം വരത്തിലും ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് മാർക്കോ മുന്നേറുന്നതിനിടെ ശ്രദ്ധ നേടി നിർമ്മാതാവ് ഷെരീഫ് പങ്കുവെച്ച പോസ്റ്റ്. മാർക്കോ എന്ന ചിത്രത്തിലൂടെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ നിർമ്മാതാവാണ് ഷെരീഫ് മുഹമ്മദ്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം അന്യഭാഷാ ഇൻഡസ്ട്രികളിലും വലിയ ചർച്ചയായി. വലിയ ജനപ്രീതി നേടിയതോടെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് തമിഴകത്തിന്റെ പ്രിയ താരം വിക്രത്തിനൊപ്പമുള്ള ഫോട്ടോ നിർമാതാവ് ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ചിയാൻ വിക്രമിനൊപ്പമുള്ള നിമിഷങ്ങൾ എന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
പോസ്റ്റ് എത്തിയതിന് പിന്നാലെ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. മാർക്കോ രണ്ടാം ഭാഗത്തിൽ വിക്രം ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കമന്റുകൾ. മാർക്കോ 2വിൽ വിക്രം ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ വിക്രം കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നുമാണ് കമന്റുകൾ. വിക്രമമുമായി പുതിയ സിനിമ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷെരീഫ് എന്ന് പറയുന്നവരും ഉണ്ട്. അതേസമയം, അടുത്ത സിനിമയിൽ ഷെരീഫ് നായകനായി വരണമെന്ന് പറയുന്നവരും ഉണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്നിരുന്നു.
അതേസമയം,ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് 'മാർക്കോ'. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.