- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവിടെ ദയയ്ക്ക് സ്ഥാനമില്ല.. ശിവാനി റോയി വീണ്ടുമെത്തുന്നു'; ഇത്തവണ നേരിടേണ്ടത് കടുത്ത എതിരാളിയെ; 'മർദാനി' മൂന്നാം ഭാഗത്തിന്റെ ട്രെയ്ലർ പുറത്ത്
മുംബൈ: നിരൂപക പ്രശംസ നേടിയ 'മർദാനി' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'മർദാനി 3'യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. നിർഭയയും നിശ്ചയദാർഢ്യവുമുള്ള പൊലീസ് ഓഫീസർ ശിവാനി ശിവാജി റോയിയായി റാണി മുഖർജി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഇത്തവണ ശിവാനിക്ക് നേരിടേണ്ടത് 'അമ്മ' എന്ന ശക്തയായ വില്ലത്തിയെയാണ്.
മല്ലിക പ്രസാദാണ് ഈ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിരാജ് മിനാവാല സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആദിത്യ ചോപ്രയാണ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആയുഷ് ഗുപതയാണ്. ആർതർ സുറാസ്കിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യാഷാ ജയ്ദേവ് രാംചന്ദാനിയാണ് എഡിറ്റിംഗ്. ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മൂന്നാം ഭാഗം സമൂഹത്തിലെ അതിക്രൂരമായ ചില യാഥാർത്ഥ്യങ്ങളെയാണ് തുറന്നുകാട്ടുന്നത്. 'ഷെയ്‌ത്താൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജാനകി ബോഡിവാലയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ഫെബ്രുവരി 27-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇപ്പോൾ ജനുവരി 30-ലേക്ക് മാറ്റിയിരിക്കുകയാണ്. യഷ് രാജ് ഫിലിംസ് (YRF) പുറത്തിറക്കിയ പുതിയ പോസ്റ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.




