- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫഹദ്-വടിവേലു വീണ്ടും ഒന്നിക്കുന്ന ചിത്രം; മാരീശന്റെ ഏറ്റവും പുതിയ അപ്ഡേറ്റെത്തി; ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നെത്തും; പ്രതീക്ഷയോടെ ആരാധകർ
ചെന്നൈ: മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധ നേടിയ താരമാണ് ഫഹദ് ഫാസിൽ. പ്രഖ്യാപനം എത്തിയത് മുതൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ചിത്രമാണ് 'മാരീശൻ'. 'മാമന്നന്' ശേഷം വടിവേലുവിനൊപ്പം ഫഹദ് വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 2023ൽ റിലീസ് ചെയ്ത 'മാമന്നൻ' തെന്നിന്ത്യ ഒട്ടാകെ മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രം 2025 ജൂലൈ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. ഫഹദിന്റെ മാരീശൻ സിനിമയുടെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്.
സുധീഷ് ശങ്കറാണ് മാരീശന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കും മാരീശൻ എന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം 'വില്ലാളി വീരന്‍' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ 98-ാം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.
എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി. കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ മാരീസന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.