ടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം പ്രധാന വേഷത്തിലെത്തുന്ന തമിഴിയിലെ ഏറ്റവും പുതിയ ചിത്രമാണ് 'ബൈസൺ'. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മാരി സെൽവരാജിന്റെ ചിത്രങ്ങൾ എപ്പോഴും നിഗുഢതകൾ ഒളിപ്പിച്ചതായിരിക്കും. അതുപോലെ ഈ സിനിമയുടെ പോസ്റ്ററിലും കുറെ നിഗുഢതകൾ ഒളിഞ്ഞിരിപ്പുണ്ട്. ഈ പോസ്റ്ററിൽ വലിയൊരു കാളയുടെ അസ്ഥികുട തല മറച്ച് പിടിച്ച് നിൽക്കുന്ന ധ്രുവ് വിക്രമിനെയാണ് ആണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. വിക്രമിന്റെ മകനും കൂടിയായ ധ്രുവിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. ചിത്രം സ്പോർട്സ് ​ഡ്രാമയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇതിനിടെ മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് നേരത്തെ അറിയിച്ചിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കുമെന്നും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

കാർത്തിക് സുബരാജ് സംവിധാനം ചെയ്ത 'മഹാൻ' ആണ് ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തിറങ്ങിയ സിനിമ. അതിൽ വിക്രം ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് മഹാന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

മഹാനിൽ 'ധ്രുവ് വിക്രം' ഒരു ഗാനം ആലപിച്ചിരുന്നു. എം ഷെറീഫാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. സൗണ്ട് മിക്സ് സുരെൻ ജി. മേക്കപ്പ് വിനോദ് എസ് ആണ്. വിഎഫ്എക്സ് മോനേഷ്. സിമ്രാൻ, സിംഹ, വാണി ഭോജൻ, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തി. വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു 'മഹാൻ' എന്ന ചിത്രം. സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം നിർമിച്ചത്.