- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫഹദും വടിവേലുവും വീണ്ടും ഒന്നിക്കുന്നു; സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ 98-ാം ചിത്രം 'മാരീചന്‍'; പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
തമിഴ് സിനിമയിൽ ഏറെ ചർച്ച നേടിയ ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമയായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'മാമന്നൻ'. ഏറെ നാളുകൾക്ക് ശേഷം വടിവേലു വെള്ളിത്തിരയിലേക്കെത്തി എന്നൊരു പ്രതേകത കൂടി ഉണ്ടായിരുന്നു മാരി സെൽവരാജ് ചിത്രത്തിന്. ഫഹദ് ഫാസിൽ ചെയ്ത വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ഫഹദും വടിവേലുവും ഒരുമിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
'മാരീചന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുധീഷ് ശങ്കര്‍ ആണ്. കോമഡിക്ക് പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കും 'മാരീചന്‍' എന്നാണ് റിപ്പോർട്ടുകൾ. ദീപാവലി ദിവസം ചിത്രത്തിന്‍റെ സ്പെഷല്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍.
പ്രശസ്ത നിർമാണ പ്രൊഡക്ഷനായ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ 98-ാം ചിത്രമാണ് 'മാരീചന്‍'. കലൈസെല്‍വന്‍ ശിവജി ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ് കൈകാര്യം ചെയ്യുന്നത്. 'മാരീചൻ' നായി സംഗീതം ഒരുക്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.