- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി 'മാര്‍ക്കോ' വരുന്നു; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി
തിരുവനന്തപുരം: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയും- കലയ്കിങ്സണും ചേര്‍ന്നൊരുക്കുന്ന 'മാര്‍ക്കോ'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമ എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം എത്തുന്നത്.100 ദിവസം നീണ്ടുനിന്ന ഷെഡ്യൂളില്‍ 60 ദിവസത്തോളം മാത്രം ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ടിവന്നു. കലയ്കിങ്സണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. വിവിധതരം വ്യവസായ മേഖലകളില്‍ മുഖമുദ്ര പതിപ്പിച്ച ക്യൂബ്സ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. […]
തിരുവനന്തപുരം: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയും- കലയ്കിങ്സണും ചേര്‍ന്നൊരുക്കുന്ന 'മാര്‍ക്കോ'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമ എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം എത്തുന്നത്.100 ദിവസം നീണ്ടുനിന്ന ഷെഡ്യൂളില്‍ 60 ദിവസത്തോളം മാത്രം ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ടിവന്നു. കലയ്കിങ്സണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. വിവിധതരം വ്യവസായ മേഖലകളില്‍ മുഖമുദ്ര പതിപ്പിച്ച ക്യൂബ്സ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ക്യൂബ്സ് ഇന്റര്‍നാഷണല്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് മാര്‍ക്കോ. മാര്‍ക്കോയ്ക്ക് പുറമെ മറ്റ് വമ്പന്‍ പ്രോജക്ടുകളും ക്യൂബ്സിന്റെ ലിസ്റ്റില്‍ ഉണ്ട്.'മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ടായിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ പോവുന്നത്', ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മലയാളത്തിലെ ആക്ഷന്‍ സിനിമകളെ മാര്‍ക്കോ പുനര്‍ നിര്‍വചിക്കുമെന്ന് അണിയറക്കാര്‍ ആകാശപ്പെടുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ ഹിറ്റായ 'കെ ജി എഫ്' ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ'യില്‍ സംഗീതം ഒരുക്കുന്നത്. രവി ബസ്രുര്‍ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാള സിനിമയാണിത്.
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, ടര്‍ബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.