- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ചിത്രം പുറത്തിറങ്ങാനിരിക്കെ കാർത്തിയുടെ പുതിയ പ്രഖ്യാപനം; ഒരുമിക്കുന്നത് 'താനക്കാരൻ' ഒരുക്കിയ സംവിധായകനൊപ്പം; മാര്‍ഷലിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്ത്
ചെന്നൈ: തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള തമിഴ് താരമാണ് കാർത്തി. താരത്തിന്റെ 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു 2022ൽ പുറത്തിറങ്ങിയ സർദാർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമെത്തിയത് മുതൽ ആരാധകർ വലിയ ആകാംക്ഷയിലാണ്. ഈ ചിത്രം പുറത്തിറങ്ങാനിരിക്കെ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കാർത്തി. 'മാര്‍ഷല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
താനക്കാരൻ എന്ന സൂരി നായകനായെത്തിയ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ തമിഴിനൊപ്പമാണ് കാര്‍ത്തിയുടെ മാര്‍ഷല്‍ ഒരുങ്ങാൻ പോകുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ലാല്‍, പ്രഭു, സത്യരാജ്, ജോണ്‍ കൊക്കൻ, ഈശ്വരി റാവു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സര്‍ദാര്‍ 2 ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തും എന്നാണ് അപ്‍ഡേറ്റ്. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക.
ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ ഒരു സ്‍പൈ ആണ് കാര്‍ത്തി.
ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവറായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.