- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുമുഖങ്ങളുമായി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്; നവാഗതനായ മഹേഷ് മാനസ് ഒരുക്കുന്ന 'മെറി ബോയ്സ്'; ചിത്രീകരണം പുരോഗമിക്കുന്നു
തിരുവനന്തപുരം: മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'മെറി ബോയ്സി'ന്റെ ചിത്രീകരണം 25 ദിവസങ്ങൾ പിന്നിട്ടു. പുതുമുഖ സംവിധായകനും പുതിയ താരങ്ങളുമായി ഒരുങ്ങുന്ന ഈ ചിത്രം, മാജിക് ഫ്രെയിംസിന്റെ 38-ാമത്തെ ചിത്രമാണ്. നവാഗതനായ മഹേഷ് മാനസാണ് ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശ്രീപ്രസാദ് ചന്ദ്രനാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി ആതിര രാജീവ്, കീർത്തന പി. എസ്, ശ്വേത വാര്യർ, ഗായത്രി. എസ് തുടങ്ങിയ പുതുമുഖ താരങ്ങളെ അണിനിരത്തുന്നു. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യയാണ് ഈ ചിത്രത്തിലെ നായിക. "One heart many hurts" എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രം, പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, മേഘാലയ, പത്തനംതിട്ട എന്നിവിടങ്ങളിലായി 50 ദിവസത്തെ ചിത്രീകരണം കൂടി പൂർത്തിയാകുന്നതോടെ ‘മെറി ബോയ്സ്’ ചിത്രീകരണം അവസാനിക്കും. റോഷൻ അബ്ദുൽ റഹൂഫ്, അഖിൽ എൻ.ആർ. ഡി യാദിൽ, അഖിൽ കലവൂർ, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രീകരണത്തിൽ സഹകരിക്കും. കൂടാതെ ബിന്ദു പണിക്കർ, ഐശ്വര്യ രാജ്, ജെയിംസ് ഏലിയ, സാഫ് ബോയ്, റോഷൻ, ഷോൺ ജോയ്, ആൻ ജമീല സലിം, പാർവതി അയ്യപ്പദാസ്, അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ്, അശ്വിൻ വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
‘കൈതി’, ‘വിക്രം വേദ’, ‘പുഷ്പ 2’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ സാം സി.എസ് ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് ആണ്. മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ അണിയറയിൽ നിരവധി സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്നു.




