- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ 'മിറാഷ്' രണ്ടാം വാരത്തിലേക്ക്; സക്സസ് ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
കൊച്ചി: ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'മിറാഷ്' എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുന്നു. ചിത്രത്തിന്റെ വിജയത്തെ തുടർന്ന് അണിയറ പ്രവർത്തകർ പുതിയ സക്സസ് ടീസർ പുറത്തിറക്കി. പ്രേക്ഷകരെ ആകർഷിച്ച ചിത്രത്തിലെ പ്രധാന രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത 'മിറാഷ്' ഇതിനോടകം പ്രദർശനത്തിന്റെ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രമാണിത്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും 'മിറാഷി'നുണ്ട്.
ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നു. ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളുടെ സഹകരണത്തോടെ സെവൻ വൺ സെവൻ പ്രൊഡക്ഷൻസും ബെഡ് ടൈം സ്റ്റോറീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ കഥ അപർണ ആർ തറക്കാടാണ്. തിരക്കഥയും സംഭാഷണവും ശ്രീനിവാസ് അബ്രോളും ജീത്തു ജോസഫും ചേർന്ന് രചിച്ചു. വി.എസ്. വിനായക് എഡിറ്റിംഗും പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചു. വിഷ്ണു ശ്യാം സംഗീതം നൽകിയ ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാർ ആണ്.