- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇളവേനൽ പൂവേ...'; വീണ്ടും മിന്നിക്കാൻ ആസിഫ്- അപർണ കോമ്പോ; 'മിറാഷി'ലെ പുത്തൻ ഗാനം തരംഗമാകുന്നു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മിറാഷ്’ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ‘ഇളവേനൽ പൂവേ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. വിഷ്ണു ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ചിത്രം സെപ്തംബർ 19ന് തിയറ്ററുകളിൽ എത്തും.
ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു ഉദ്വേഗജനകമായ പസിൽ ഗെയിം ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ചർച്ചയായ 'കിഷ്കിന്ധാകാണ്ഡം' ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മിറാഷ്’.
‘മിറാഷി’ൻ്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയും, ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.