- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദുര്‍ഗാപൂജയ്ക്കിടെ പ്രധാന സീക്വന്‍സ് ഷൂട്ട് ചെയ്യും; മുഴുവൻ ആക്ഷന്‍ സീനുകളായിരിക്കും ചിത്രികരിക്കുന്നത്'; ആ മോഹൻലാൽ ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനൂപ് മേനോൻ
മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് നടന്‍ അനൂപ് മേനോന്‍ തുറന്നുപറഞ്ഞു. സമയമെടുത്ത് ചെയ്യേണ്ട സിനിമയായതിനാല്‍ അടുത്തവര്‍ഷമേ അത് യാഥാര്‍ഥ്യമാവൂ എന്നും നടൻ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അനൂപിന്റെ വാക്കുകൾ...
'അടുത്ത വര്‍ഷമേ ഇത് സംഭവിക്കൂ. നിര്‍മാതാക്കള്‍ മാറി. കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയിലാണ് പ്രധാന സീക്വന്‍സ് ഷൂട്ട് ചെയ്യുന്നത്. അത് അടുത്ത വര്‍ഷമേ ഇനി സാധ്യമാവൂ. 20 ദിവസത്തെ ഷൂട്ട് ആ ഫെസ്റ്റിവെലില്‍ ഉണ്ട്. അതിനിടയിലുള്ള ആക്ഷന്‍- ഫൈറ്റ് സ്വീക്വന്‍സാണ്. യഥാര്‍ഥമായി അതിനകത്തുതന്നെ ഷൂട്ട് ചെയ്യണം എന്നുള്ളതുകൊണ്ടാണ് വൈകുന്നത്' അനൂപ് പറഞ്ഞു.
'അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുള്ള സിനിമയാണ് ഒരുങ്ങുന്നത്. അത് സംഭവവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ചിത്രമാണ്. ഇത്രയും പാട്ടുകളും ഫൈറ്റുകളുമായി ബജറ്റ് വളരേ വലുതാണ്. തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. സമയമെടുത്ത് ചെയ്യാമെന്നാണ് ലാലേട്ടനും പറഞ്ഞത്' സിനിമയെക്കുറിച്ച് അനൂപ് മേനോൻ വ്യക്തമാക്കി.