- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനൊപ്പം മോഹന്‍ലാലും? കാമിയോ റോളില്‍ സൂപ്പര്‍ താരം എത്തുന്നു; സൂചന നല്കി സംവിധായകന്‍
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഭഭബ'യില്‍ മോഹന്‍ലാലും വേഷമിടുമെന്ന് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ എത്തിയിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഒരു മറുപടി എന്ന രീതിയിലാണ് സംവിധായകന്‍ ധനഞ്ജയ് ശങ്കറിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ 'ഹൃദയപൂര്‍വ്വം' സിനിമയുടെ സെറ്റില്‍ നിന്നുള്ള പുതിയൊരു ചിത്രമാണ് ധനഞ്ജയ് ശങ്കര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഷൂട്ടിങ് പുനരാരംഭിക്കുന്നുവെന്ന സൂചന നല്‍കുന്നതായിരുന്നു ധനഞ്ജയ് ശങ്കറിന്റെ മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതോടെ ആരാധകര്‍ മോഹന്‍ലാലിന്റെ കാമിയോ റോള്‍ ഉറപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ സംവിധായകനോ സിനിമയുടെ അണിയറപ്രവര്‍ത്തകരോ ഈ റിപ്പോര്‍ട്ടുകളോട് മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടി നൂറിന്‍ ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ജിപ്സിയുടെ മുമ്പിലിരിക്കുന്ന ദിലീപിനെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചത്. 'ഗില്ലി' സിനിമയില്‍ വിജയ്യുടെ കഥാപാത്രം ഉപയോഗിക്കുന്ന അതേ മോഡലിലുള്ള വണ്ടിയും വണ്ടി നമ്പറുമാണ് ഈ പോസ്റ്ററിലും ഉണ്ടായത് എന്നതാണ് മറ്റൊരു പ്രത്യേകത.
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയന്‍ റെഡ്ഡിങ് കിങ്സ്ലിയും അഭിനയിക്കുന്നുണ്ട്.ബാലു വര്‍ഗീസ്,ബൈജു സന്തോഷ്, സിദ്ധാര്‍ഥ് ഭരതന്‍, ശരണ്യ പൊന്‍വര്‍ണ്ണന്‍ എന്നിവരാണ് മറ്റുള്ള താരങ്ങള്‍.