- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആവേശം' സംവിധായകനൊപ്പം മോഹൻലാൽ; വമ്പൻ പ്രഖ്യാപനം; ഒരുങ്ങുന്നത് കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം ?; ആകാംഷയോടെ ആരാധകർ
കൊച്ചി: ഫഹദ് ഫാസിൽ നായകനായെത്തിയ 'ആവേശം' എന്ന ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ചർച്ചയായ മലയാള സിനിമകളിൽ ഒന്നായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം. ഇപ്പോഴിതാ ആവേശം ഒരുക്കിയ ജീത്തു മാധവന്റെ സംവിധാനത്തില്‍ നായകനാകാൻ മോഹൻലാലും തയ്യാറാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്.
2026 വിഷു റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഗോകുലം മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. എന്നാൽ ചിത്രത്തിന്റെ സൂചനകൾ എത്തിയത് മുതൽ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
എപ്പോഴായിരിക്കും ഷൂട്ടിംഗ് തുടങ്ങുക എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജിത്തു മാധവന്റെ മുൻ ചിത്രങ്ങളെ പോലെ ചിരിക്ക് പ്രാധാന്യം നല്‍കിയാണ് മോഹൻലാല്‍ ചിത്രവും എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതെന്നാണ് വിവരം.
അതേസമയം, വലിയ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ചിത്രം വൻ പരാജയമായിരുന്നു. എന്നാൽ മലൈകോട്ടൈ വാലിബന് ശേഷം മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ. വലിയൊരിടവേളക്ക് ശേഷം മോഹൻലാലിനൊപ്പം ശോഭനയും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
രജപുത്ര ഫിലിംസാണ് മോഹൻലാല്‍ ചിത്രമായ 'തുടരും' നിര്‍മിക്കുന്നത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ കഥയ്ക്ക് സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആര്‍ സുനില്‍ എഴുത്തുകാരന്‍ കൂടിയാണ്.