കൊച്ചി: നസ്രിയ-ബേസിൽ കോമ്പോയിലെത്തിയ ആദ്യ ചിത്രമായിരുന്നു 'സൂക്ഷ്മദർശിനി'. ഒരിടവേളക്ക് ശേഷം നസ്രിയ മലയാളത്തിൽ തിരിച്ചെത്തിയ ചിത്രമെന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു എം സി സംവിധാനം ചെയ്ത 'സൂക്ഷ്മദർശിനി'. നവംബര്‍ 22ന് റിലീസായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്. കൂടാതെ ബോക്സ് ഓഫീസിലും ചിത്രം കാര്യമായ നേട്ടമുണ്ടാക്കി.

വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നതെന്നാണ് കളക്‌ഷൻ റിപ്പോർട്ടികളിൽ നിന്നും വ്യകതമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു വാർത്ത പുറത്ത് വരികയാണ്. ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ 16 തിയേറ്ററുകളിൽ കൂടി ചിത്രം പ്രദർശനത്തിനെത്തിയിരിക്കുകയാണ്. 176 തിയേറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരുന്നത്. ഇപ്പോൾ 192 സെന്‍ററുകളിലാണ് ചിത്രത്തിന്‍റെ പ്രദർശനം.

റിപ്പോർട്ടുകൾ പ്രകാരം 40 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുമാത്രം 19 കോടിയോളം രൂപ സൂക്ഷ്മദര്‍ശിനി സ്വന്തമാക്കി കഴിഞ്ഞു. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. 2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്.

ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ച ചിത്തത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. സംഗീതം ഒരുക്കിയത് ക്രിസ്റ്റോ സേവ്യർ. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.