പ്പോൾ തെന്നിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് മൃണാള്‍ താക്കൂര്‍. മൃണാള്‍ താക്കൂര്‍ നടൻ ധനുഷുമായി വിവാഹിതായാകുന്നുവെന്ന് അടുത്തിടെ വാർത്തകളും അതിവേഗം പരന്നിരുന്നു. പ്രണയ ദിനമായ ഫെബ്രുവരി 14നായിരിക്കും വിവാഹമെന്നും ആയിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മൃണാള്‍ താക്കൂര്‍.

ഉടനടി നടി വിവാഹിതയാകുമോയെന്ന് ഗലാട്ട പ്ലസ് ചോദിച്ചപ്പോഴായിരുന്നു മൃണാള്‍ താക്കൂറിന്റെ പ്രതികരിച്ചത്. ഞാനോ, ഇല്ല, ഒരിക്കലും ഇല്ല. ഫെബ്രുവരി 14 ഏപ്രില്‍ ഒന്നാകാൻ പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അതായത് വിഡ്ഢി ദിനം. ആരാണ് ഇത് തുടങ്ങിവെച്ചത് എന്ന് എനിക്ക് അറിയില്ല. മൃണാള്‍ താക്കൂര്‍ കൂട്ടിച്ചേർത്തു.

ആനന്ദ് എല്‍ റായ് യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ താക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്.

സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിം​ഗ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ താക്കൂര്‍ ഇന്‍സ്റ്റ​ഗ്രാമില്‍ ഫോളോ ചെയ്‍ത കാര്യവും ചിലര്‍ കണ്ടെത്തി സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിച്ചു.