- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാ..ഇവിടെ വന്നിരിക്ക്!! പ്രമോഷൻ പരിപാടിക്ക് ടിപ്പ് ടോപ്പിൽ തിളങ്ങിയെത്തിയ നടൻ; എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് കസേരയിലേക്ക് വന്നിരുന്നതും നടന്നത് മറ്റൊന്ന്; കൂളാകാതെ നാഗചൈതന്യ

തെലുങ്ക് യുവതാരം അക്കിനേനി നാഗ ചൈതന്യയുടെ പുതിയ ചിത്രമായ 'വൃഷകർമ്മ'യുടെ ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചടങ്ങിൽ വേദിയിൽ വീണ സംഭവം വിവാദമായി. ഹൈദരാബാദിൽ നടന്ന പരിപാടിക്കിടെ കസേരയിലേക്ക് ഇരിക്കാൻ ശ്രമിക്കവേ താരം പിന്നിലേക്ക് വീഴുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ഇത് പരിപാടിയുടെ സംഘാടകരുടെ സുരക്ഷാ വീഴ്ച ചോദ്യം ചെയ്ത് ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അപ്രതീക്ഷിതമായ ഈ അപകടത്തിൽ ചുറ്റുമുള്ളവർ അമ്പരന്നുനിന്നെങ്കിലും, നാഗ ചൈതന്യ ചിരിച്ചുകൊണ്ട് ഉടൻതന്നെ എഴുന്നേറ്റു. താരത്തിന് ഗുരുതര പരിക്കുകളില്ലെന്ന് ഉറപ്പായെങ്കിലും, ഇത്രയും വലിയൊരു താരത്തിന്റെ ചടങ്ങിൽ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന ചോദ്യം ആരാധകർ ഉയർത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘാടകർക്കെതിരെ രോഷം പ്രകടിപ്പിച്ച ആരാധകർ, ആവശ്യമായ സുരക്ഷാ പരിശോധനകളില്ലാതെയാണോ പരിപാടി നടത്തിയതെന്നും സമാധാനം പറയണമെന്നും ആവശ്യപ്പെട്ടു.
2023-ൽ പുറത്തിറങ്ങിയ സൂപ്പർനാച്ചുറൽ ത്രില്ലർ 'വിരൂപാക്ഷ'യുടെ സംവിധായകനാണ് 'വൃഷകർമ്മ' ഒരുക്കുന്നത്. മീനാക്ഷി ചൗധരി നായികയാവുന്ന ഈ ചിത്രത്തിൽ ജയറാം, സ്പർശ് ശ്രീവാസ്തവ, സത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുകുമാർ റൈറ്റിംഗ്സുമായി ചേർന്ന് ശ്രീ വെങ്കടേശ്വര സിനി ചിത്ര ബാനറിൽ ബി വി എസ് എൻ പ്രസാദാണ് ചിത്രത്തിന്റെ നിർമ്മാണം. രാഗുൽ ഡി ഹെരിയൻ ഛായാഗ്രഹണവും, ബി അജനീഷ് ലോക്നാഥ് സംഗീതവും, നവീൻ നൂലി എഡിറ്റിംഗും, ശ്രീ നാഗേന്ദ്ര തെങ്കല പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഇഷാൻ സക്സേന (ഇവി എന്റർടൈൻമെന്റ്സ്) കോ-പ്രൊഡ്യൂസറും നരസിംഹചാരി ചെന്നോജു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.


